ശബരിമലയില്‍ ഉടന്‍ തന്നെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സന്നിധാനം:(www.kvartha.com 29/11/2018) ശബരിമലയില്‍ ഉടന്‍ തന്നെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ശബരിമലയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ശബരിമല സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യത്തില്‍ വ്യാഴാഴ്ച തന്നെ വ്യക്തതയുണ്ടാകും. ശബരിമലയില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും വിട്ടുവീഴ്ച ചെയ്യുന്നത് കഴിവുകേടായി കാണരുതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിലപാട് ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ പ്രവേശിക്കുന്നതും അല്ലാത്തതുമല്ല പ്രശ്‌നം. ശബരിമലയുടെ സമാധാനമാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, Sabarimala, Kerala, Trending, Devaswam board president on Sabarimala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Trending, Devaswam board president on Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?