യു.എ.ഇ പതാകദിനം: ദുബൈ കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

 
ദുബൈ (www.evisionnews.co): മനുഷ്യന് സഹജീവികളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാര്‍ന്ന പോറ്റുനാടിന്റെ വിശേഷ ദിനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്ത സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ദുബൈ കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു.
 
യു.എ.ഇയുടെ 47മത് പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് അല്‍ബറഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജനതയെപോലെ അന്നം തേടി വന്നവരെയും അതിഥികളായി കരുതുന്ന യുഎഇ ഭരണാധികാരികളും ജനതയും ലോകത്തിന് തന്നെ മാതൃകയാണെന്നും അത്തരം ഒരു നാടിന്റെ പതാകദിനം ഇവിടത്തെ പ്രവാസികളുടെ കൂടി വിശേഷദിനമാണെന്നും തിരിച്ചും ഈനാടിന് രക്തദാനമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നതിലൂടെ മഹത്തായ മാതൃകയാണ് കെഎംസിസി വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന ട്രഷറര്‍ എ.സി ഇസ്മായില്‍, ഉപാധ്യക്ഷന്‍ എംഎം മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര, കെഎംസിസി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷര്‍ ഹനീഫ് ടിആര്‍, ഹനീഫ് ചെര്‍ക്കള, ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ സൂപ്പര്‍ വൈസര്‍ സിജി ജോര്‍ജ് ജോസഫ്, അന്‍വര്‍ വയനാട്, ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുറഹ്്മാന്‍ പടന്ന, ഹാഷിം പടിഞ്ഞാര്‍, അയ്യൂബ് ഉറുമി, ഡോ. ഇസ്മായില്‍, ഷാജഹാന്‍ ഹദ്ദാദ്, റഷീദ് ആവിയില്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍ പള്ളിക്കര, അസീസ് ബെള്ളൂര്‍, മുഹമ്മദ് പിലാങ്കട്ട, അഷ്‌കര്‍ ചൂരി, ഹസന്‍ പതിക്കുന്നില്‍, ഖലീല്‍ ചൗക്കി, റസാക്ക് ബദിയടുക്ക, സര്‍ഫ്രാസ് റഹ്മാന്‍, ശിഹാബ് നായന്മാര്‍മൂല, റൗഫ് അറന്തോട്, ഫൈസല്‍ ഐവ, ഫസലുദ്ധീന്‍ ബദിയടുക്ക, സാജിദ ഫൈസല്‍ മുഹ്‌സിന്‍ ജേക്കബ്, ശിഹാബ് തെരുവത്ത്, അബ്ദുല്ല സലീം, റഹീം താജ് സംബന്ധിച്ചു.
 
മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് ചൗക്കി, ഐപിഎം പൈക്ക, അബ്ദുല്ല ബെളിഞ്ച, എം.എസ് ഹമീദ്, സത്താര്‍ ആലംപാടി, സഫ്വാന്‍ അണങ്കൂര്‍, ഷാഫി കാസി വളപ്പില്‍, സുഹൈല്‍ കോപ്പ, ഉപ്പി കല്ലിങ്കൈ, സുബൈര്‍ അബ്ദുല്ല ക്യാമ്പിന് നേതൃത്വം നല്‍കി. ട്രഷറര്‍ അസീസ് കമാലിയ നന്ദി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?