ഒടുവില്‍ ശശികലയുടെ ആവശ്യത്തിന് വഴങ്ങി പോലീസ്; ജാമ്യത്തിനു ശേഷം സന്നിധാനത്തെത്തിക്കും
തിരുവനന്തപുരം:(www.kvartha.com 17/11/2018) ഒടുവില്‍ ശശികലയുടെ ആവശ്യത്തിന് വഴങ്ങി പോലീസ്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയ്ക്കു മുന്നില്‍ ഹാജരാക്കി. ഇവിടെ നിന്നു ജാമ്യം നേടിയ ശേഷം ഇവരെ സന്നിധാനത്ത് എത്തിക്കുമെന്നും പോലീസ് അറിയിച്ചു.
പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി. തീരുമാനം വന്നതിനെ തുടര്‍ന്ന് റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
നിലയ്ക്കലില്‍ എത്തിയാല്‍ സന്നിധാനത്തെത്തിക്കാമെന്ന് തൃപ്തി ദേശായിക്കു വാക്കു കൊടുത്തവരാണ് തന്നെ മരക്കൂട്ടത്തില്‍ നിന്നും ഇറക്കിയതെന്നും തന്നെ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി സമീപിക്കുമെന്നും ശശികല വ്യക്തമാക്കി. കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണു കെ.പി.ശശികലയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Sabarimala, Trending, Police, Court, Bail,Police finally accepted to the demand of Sasikala

Powered by Info News For You

Comments
Post a Comment