മുള്ളംപന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ അഞ്ചംഗ സംഘത്തിലെ നാല് പേരെ കാണാതായി; ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നു

ബദിയടുക്ക: (www.kasargodvartha.com 29.11.2018) മുള്ളംപന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിപ്പോയ അഞ്ചംഗ സംഘത്തിലെ നാല് പേരെ കാണാതായി. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ധര്‍മ്മത്തടുക്ക ബാളികയിലെ രമേഷന്‍ എന്നയാളും ഇവരുടെ മൂന്ന് സുഹൃത്തുക്കളും ഗുഹയ്ക്കുള്ളിലേക്ക് കയറിപ്പോയത്. കുറേ ദൂരം ചെന്നപ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് സംഘത്തിലെ ഒരാള്‍ പുറത്തുകടന്ന് നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ ഇവര്‍ കയറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, News, Top-Headlines, Missing, Kasaragod, 4 men go missing, Thorn pig, Cave
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?