അക്രമ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് (www.evisionnews.co): നിരവധി അക്രമ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. അജാനൂര്‍ ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും വാറന്റ് പ്രതിയുമായ സനല്‍ (26) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. പ്രാഥമിക കൃത്യം നിര്‍വഹിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ലോക്കപ്പ് തുറന്നത്. കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ആശ്രമം റോഡില്‍വെച്ച് ഇരുളിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോക്കപ്പ് ചാടിയതില്‍ സനലിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച രാത്രിയാണ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ വിഷ്ണു പ്രസാദാണ് സനലിനെ സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്തത്. സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോഴാണ് വാറന്റ് പ്രതിയാണെന്ന് മനസിലായത്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?