പര്‍വതത്തില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ വഴിതെറ്റിയ യൂറോപ്യന്‍ സഞ്ചാരികള്‍ക്ക് രക്ഷകരായി റാസല്‍ഖൈമ പോലീസ്

റാസല്‍ഖൈമ: (www.kvartha.com 26.11.2018) പര്‍വതത്തില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ വഴിതെറ്റിയ യൂറോപ്യന്‍ സഞ്ചാരികള്‍ക്ക് രക്ഷകരായി റാസല്‍ഖൈമ പോലീസ്. എമിറേറ്റിലെ ഒരു പര്‍വതത്തില്‍ ട്രക്കിങ്ങിനു വന്ന മൂന്നു യൂറോപ്യന്‍ സഞ്ചാരികള്‍ക്കാണ് റാസല്‍ഖൈമ പോലീസിന്റെ വ്യോമവിഭാഗം രക്ഷകരായത് . ട്രക്കിങ്ങിന് എത്തിയ സംഘത്തിന് തിരിച്ച് വരുമ്പോള്‍ വഴി തെറ്റുകയും ഇവര്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നുവെന്ന് പോലീസിലെ വ്യോമ വിഭാഗം തലവന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ സയീദ് റഷിദ് അല്‍ യമഹി പറഞ്ഞു.

വഴിതെറ്റിയ സംഘത്തെ ഏതാണ്ട് 4000 അടി ഉയരത്തിലാണ് കണ്ടെത്താന്‍ സാധിച്ചതെന്നും സയീദ് റഷിദ് അല്‍ യമഹി അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം അടങ്ങിയ ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് തിരിക്കുകയും മൂവരെയും രക്ഷിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3 exhausted tourists rescued from UAE mountain, Ras Al Khaimah, News, Gulf, Police, Helicopter, Passengers, Hospital, Treatment, World

ട്രക്കിങ്ങിനായി എത്തുന്നവര്‍ക്ക് അദ്ദേഹം മുന്നറിയിപ്പും നല്‍കി. ഇത്തരക്കാര്‍ ബന്ധപ്പെട്ട അധികാരികളെ അവരുടെ പരിപാടിയെ കുറിച്ച് നിര്‍ബന്ധമായും അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘത്തില്‍ എത്രപേരുണ്ട്, എവിടെയാണ് പോകാന്‍ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. പ്രാദേശിക സ്ഥലങ്ങളിലാണ് ട്രക്കിങ്ങിന് പോകുന്നതെങ്കില്‍ ആ ദിവസങ്ങളില്‍ അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പില്‍ പറയുന്നു.

മാത്രമല്ല, ട്രക്കിങ്ങിനു പോകുന്നവര്‍ സാറ്റ് ലൈറ്റ് ഫോണോ മൊബൈല്‍ ഫോണോ കയ്യില്‍ കരുതണം. അതല്ലെങ്കില്‍ ഒരു വിസില്‍ എങ്കിലും കയ്യില്‍ കരുതണം. അത്യാവശ്യ സമയങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും സയീദ് റഷിദ് അല്‍ യമഹി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 exhausted tourists rescued from UAE mountain, Ras Al Khaimah, News, Gulf, Police, Helicopter, Passengers, Hospital, Treatment, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?