കാറിലിരിക്കുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍; മോഷണം നടത്തുന്നത് വാട്‌സാപ്പിന്റെ സഹായത്തോടെ

തിരുവനന്തപുരം: (www.kvartha.com 22.11.2018) കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍. വെയിലൂര്‍ ചെമ്പകമംഗലം രാഗം കല്യാണമണ്ഡപത്തിനു സമീപം വിളയില്‍ വീട്ടില്‍ വിപിന്‍ എന്നുവിളിക്കുന്ന മനു (36), മണക്കാട് കുര്യാത്തി ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം എംഎസ്‌കെ നഗറില്‍ ടിസി 41/1441-ല്‍ അനീഷ് (24) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലം- കഴക്കൂട്ടം ബൈപാസ് റോഡിലെ തിരക്കൊഴിഞ്ഞ ഭാഗങ്ങളിലും സര്‍വീസ് റോഡിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്ന യുവയാത്രികരെയാണു സംഘം ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നത്.

 Police arrest two,Who threatens people in car, Thiruvananthapuram, News, theft, Police, Arrested, Threatened, Kerala.

വാട്‌സാപ്പിന്റെ സഹായത്തോടെയാണ് മോഷണം നടത്തിയിരുന്നത്. കാറിലെത്തുന്നവരുടെ വാഹന നമ്പരും ലൊക്കേഷനും അനീഷ് വിപിന് അയച്ചുകൊടുക്കും. പിന്നാലെ, തന്റെ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തുന്ന വിപിന്‍ കാറിലിരിക്കുന്നവരെ ചോദ്യംചെയ്യും.

നാട്ടുകാരെയും പോലീസിനെയും അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണവും സ്വര്‍ണവും മൊബൈലും ആവശ്യപ്പെടുകയാണ് സംഘത്തിന്റെ രീതി. പണം കയ്യിലില്ലാത്തവരുടെ എടിഎം കാര്‍ഡ് വാങ്ങി പണം പിന്‍വലിച്ച് കാര്‍ഡ് തിരികെനല്‍കും.

ഇതിനു വഴങ്ങാത്തവരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തും. ഫോണ്‍ നമ്പര്‍ വാങ്ങിയതിനു ശേഷം തട്ടിയെടുത്ത മൊബൈല്‍ ഫോണുകളിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങും. എന്നാല്‍ അപമാനം ഭയന്ന് ആരും പരാതി നല്‍കാതിരുന്നതിനാല്‍ സംഘത്തിന് അത് മുതല്‍കൂട്ടായി. ഇതുവരെ 20 മോഷണമാണ് സംഘം നടത്തിയിട്ടുള്ളത്. ഇതിനിടെ തട്ടിപ്പിനിരയായ ആരോ പോലീസില്‍ പരാതി നല്‍കുകയും പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുകയുമായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി സിം മാറ്റിക്കൊണ്ടിരുന്ന സംഘം പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു. ഇരകളില്‍നിന്നു ലഭിക്കുന്ന സിംകാര്‍ഡുകളാണ് ഇവര്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്.
പോലീസ് അനീഷിനെ പിടികൂടിയതിനു പിന്നാലെയാണ് വിപിനും പിടിയിലായത്. ആനയറയിലെ സ്വകാര്യആശുപത്രിയുടെ സമീപം സമാനപിടിച്ചുപറി നടത്താനായി കാത്തുനിന്ന അനീഷിനെ വേഷം മാറിയെത്തിയ പോലീസ് പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്ന് 15 മെമ്മറി കാര്‍ഡുകള്‍, 30 സിംകാര്‍ഡുകള്‍, നാലു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. വിപിന് കഴക്കൂട്ടം, മംഗലാപുരം സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. കൂടാതെ വാമനപുരം, കഴക്കൂട്ടം എക്‌സൈസ് സര്‍ക്കിളിലും അബ്കാരി കേസുകള്‍ നിലവിലുണ്ട്. ശംഖുമുഖം എസി ഷാനിഹാന്‍, പേട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrest two,Who threatens people in car, Thiruvananthapuram, News, theft, Police, Arrested, Threatened, Kerala.







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?