ശബരിമലയില്‍ മറുതന്ത്രം മെനഞ്ഞ് സര്‍ക്കാര്‍: തന്ത്രി, രാജ കുടുംബങ്ങളെ പാട്ടിലാക്കാന്‍ തിരക്കിട്ട നീക്കം

ശബരിമല:(www.kvartha.com 27/11/2018) പ്രതിഷേധങ്ങള്‍ കെട്ടടങ്ങാതെ തുടരുന്ന ശബരിമല വിഷയത്തില്‍ മറുതന്ത്രം മെനഞ്ഞ് സര്‍ക്കാര്‍. തന്ത്രി, രാജ കുടുംബങ്ങളെ പാട്ടിലാക്കാന്‍ തിരക്കിട്ട നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് വിവരം. യുവതീ പ്രവേശനത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സമരരംഗത്ത് ശക്തമായി നിലയുറപ്പിച്ച സാമുദായിക സംഘടനകളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ശ്രമം നടക്കുന്നത്.

ദൂതന്മാരെ ഉപയോഗിച്ച് സാമുദായിക സംഘടനാ നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും നടത്തിയേക്കും. പന്തളം രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും അനുനയിപ്പിക്കാനുള്ള ശ്രമവും ഒപ്പം നടക്കും. ശബരിമല പ്രതിഷേധം അയവില്ലാതെ തുടരുകയും ഭൂരിപക്ഷ സമുദായങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അകലുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്.

News, Sabarimala, Kerala, Trending, Government, Govt ready to take appropriate action on Sabarimala issue

പന്തളം രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തിയാല്‍ പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്ന കണക്കുകൂട്ടലുകളും സജീവമാണ്. യുവതീ പ്രവേശനത്തില്‍ ഭരണകൂടത്തിന്റെ എല്ലാ സാദ്ധ്യതകളും തുടര്‍ച്ചയായി പരാജയപ്പെടുകയും ഹൈന്ദവ സമൂഹം തങ്ങളില്‍ നിന്ന് അകന്നുപോകുന്നുവെന്ന തിരിച്ചറിവും സംഘപരിവാറിന് ഒരു കാലത്തുമില്ലാത്ത സ്വീകാര്യത ഹൈന്ദവ സമൂഹത്തില്‍ ലഭിക്കുകയും ചെയ്തതോടെയാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന.

ഭൂരിപക്ഷം ഹിന്ദു സാമുദായിക സംഘടനകളും യുവതീ പ്രവേശനത്തിന് എതിരെ പരസ്യ നിലപാട് സ്വീകരിച്ചത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇടനിലക്കാര്‍ മുഖേന ഇത്തരക്കാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. ഇതിലൂടെ ശക്തമായ സമരത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ചില നീക്കങ്ങള്‍ നടത്തിയതായും ഇത് ഫലം കണ്ടേക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Trending, Government, Govt ready to take appropriate action on Sabarimala issue 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?