കൈലാഷ് സത്യാര്‍ത്ഥിയെകുറിച്ചുള്ള ഡോക്യുമെന്ററി യൂടൂബ് ചാനലില്‍

കൊച്ചി: (www.kvartha.com 29.11.2018) സമാധാന നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതവും ബാലവേലയ്‌ക്കെതിരായ പോരാട്ടങ്ങളെയും കുറിച്ചുള്ള ഡോക്യുമെന്ററി 'ദി പ്രൈസ് ഓഫ് ഫ്രീ' യൂടൂബില്‍ റിലീസ് ചെയ്തു. 93 മിനിറ്റ് ദൈര്‍ഘ്യമുള്ള അവാര്‍ഡ് നേടിയ ഡോക്യുമെന്ററിയില്‍ അസ്ഥികളെ മരവിപ്പിക്കുന്ന സിതുവിലെ രഹസ്യ റെയ്ഡും രക്ഷാപ്രവര്‍ത്തനവും ചേര്‍ത്തിട്ടുണ്ട്.

കൈലാഷ് സത്യാര്‍ത്ഥിയുടെ മഹത്തായ ദൗത്യവും ബാലവേലയ്ക്കായി കുട്ടികളെ കടത്തുന്നതിനെതിരായി നാലു ദശാബ്ദങ്ങളായി തുടരുന്ന നിസ്വാര്‍ത്ഥ പോരാട്ടങ്ങളും ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ക്കായി ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന പ്രസ്ഥാനം നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Kailash Satyarthi's documentary 'The Price of Free' releases on Youtube, Kochi, News, Video, Entertainment, Children, Protection, Lifestyle & Fashion, Documentary, Kerala.

വികസ്വര, വികസിത രാജ്യങ്ങളെ ഒരുപോലെ ബാധിക്കുന്ന ബാലവേല വര്‍ധനയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കാന്‍ ഡോക്യുമെന്ററി ശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനിടെ ജീവന്‍ ത്യജിച്ച സഹപ്രവര്‍ത്തകരായ ദൂംദാസ്, ആദര്‍ശ് കിഷോര്‍, കാലു കുമാര്‍ എന്നിവര്‍ക്കുള്ള ആദരവാണ് ചിത്രമെന്നും ഇത് കാണുകയും കുട്ടികളുടെ സ്വാതന്ത്ര്യം, ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള തങ്ങളുടെ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും സത്യാര്‍ത്ഥി പറഞ്ഞു.

Keywords: Kailash Satyarthi's documentary 'The Price of Free' releases on Youtube, Kochi, News, Video, Entertainment, Children, Protection, Lifestyle & Fashion, Documentary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?