സ്‌കൂട്ടറില്‍ കര്‍ണാടക നിര്‍മിത മദ്യക്കടത്ത്; യുവാവ് എക്‌സൈസ് പിടിയില്‍

കുമ്പള: (www.kasargodvartha.com 08.11.2018) സ്‌കൂട്ടറില്‍ കര്‍ണാടക നിര്‍മിത മദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പച്ചിലംപാറയില്‍ വെച്ച് ഉദയകുമാര്‍ എന്നയാളെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്പക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 എല്‍ 3720 നമ്പര്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.

180 മില്ലിയുടെ 45 ടെട്രാ പാക്കറ്റ് കര്‍ണാടക വിദേശ മദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജീന്‍ കുമാര്‍ ലിജു, ശരത്ത്, ശശി, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും മദ്യക്കടത്ത് പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Excise, Liquor, Scooter, Youth held with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?