പോലീസ് ആസ്ഥാനത്തെ പത്താം നിലയില്‍നിന്ന് ജനാല വഴി പുറത്തേക്ക് ചാടി എസിപി ജിവനൊടുക്കി

ന്യൂഡല്‍ഹി:(www.kvartha.com 29/11/2018) പോലീസ് ആസ്ഥാനത്തെ പത്താം നിലയില്‍നിന്ന് ജനാല വഴി പുറത്തേക്ക് ചാടി എസിപി ജിവനൊടുക്കി. ഡല്‍ഹി പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായ പ്രേം ബല്ലഭ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

കെട്ടിടത്തിന്റെ പത്താം നിലയിലെ ഓഫീസില്‍ നിന്ന് ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു ഇയാള്‍. ശബ്ദം കേട്ട് പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും നിലത്ത് വീണു കിടക്കുന്ന എസിപിയെ ആണ് പോലീസുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

News, New Delhi, National, Police, Death, Suicide, Delhi Police ACP Prem Vallabh commits suicide by jumping off headquarters; 55-year-old was posted in crime and traffic unit

ഡല്‍ഹിയിലെ ക്രൈം, ട്രാഫിക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു എസിപിയെ നിയമിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസമായി ബല്ലഭ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് എസിപി അനില്‍ മേത്തല്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Police, Death, Suicide, Delhi Police ACP Prem Vallabh commits suicide by jumping off headquarters; 55-year-old was posted in crime and traffic unit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?