കെ എം ഷാജിക്ക് ആശ്വാസമായി അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു

കൊച്ചി: (www.kvartha.com 09.11.2018) വര്‍ഗീയ ധ്രുവീകരണത്തിന്റെ പേരില്‍ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. അതേസമയം, നികേഷ് കുമാറിന്റെ കോടതി ചിലവായ 50,000 രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയക്കാനും നിര്‍ദേശമുണ്ട്.

High Court stay K M Shaji's disqualified, Kochi, News, Politics, Trending, High Court of Kerala, Stay order, Kerala

ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബെഞ്ചിന് മുമ്പാകെയാണ് സ്‌റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷാജി വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെ 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി അഴീക്കോട് തോല്‍പ്പിച്ചത്. അതേസമയം, ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High Court stay K M Shaji's disqualified, Kochi, News, Politics, Trending, High Court of Kerala, Stay order, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?