അമിത് ഷായുടെ നാലംഗ സംഘം ശബരിമലയിലേക്ക്; ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: (www.kvartha.com 28.11.2018) ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാലംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാര്‍ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ കേരളത്തില്‍ എത്തി തെളിവെടുക്കും.
15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കണം. പൊതു ജനങ്ങള്‍, വിശ്വാസികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് സംഘം തെളിവെടുക്കും. അതിനിടെ ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വംബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂര്‍ണരൂപം:
അതിവിശിഷ്ടമായ വഴിപാടുകളാണ് അപ്പം, അരവണ എന്നിവ. പ്രസ്തുത വഴിപാടുകളുടെ വിതരണ കൗണ്ടറുകള്‍ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പം ഒരു പായ്ക്കറ്റ് 35 രൂപ, അരവണ ഒരു ടിന്‍ 80 രൂപ എന്ന രീതിയില്‍ അയ്യപ്പഭക്തര്‍ അപ്പവും അരവണയും പ്രസാദങ്ങള്‍ സന്നിധാനത്ത് നിന്ന് വാങ്ങിയാണ് മടങ്ങുന്നത്.
കൂടാതെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് അപ്പവും അരവണയും ആവശ്യത്തിന് സ്‌റ്റോക്ക് ചെയ്തിട്ടുമുണ്ട്. എന്നാല്‍ പന്തളത്ത് ഒരു സ്വകാര്യ വ്യക്തി അപ്പം, അരവണ തയ്യാറാക്കി ശബരിമല അയ്യപ്പന്റെ പ്രസാദമാണെന്ന് പ്രചരിപ്പിച്ച് വ്യാപാരം നടത്തി വരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ അവര്‍ വില്‍പ്പന നടത്തുന്ന അപ്പത്തിനും അരവണയ്ക്കും വിലയും വളരെ കുറവാണെന്നും പന്തളത്തെ വ്യാപാരി പരസ്യം ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും, ആചാരങ്ങളുടെ ലംഘനവുമായ നടപടിയാണെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു വ്യക്തമാക്കി. ഭക്തജനങ്ങള്‍ ഈ വസ്തുത തിരിച്ചറിയണമെന്നും പ്രസ്തുത നടപടിയില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം കമ്മിഷണര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah and 4 likely to visit Sabarimala, Thiruvananthapuram, News, Politics, BJP, Religion, Sabarimala Temple, Visit, Report, Kerala.

Powered by Info News For You

Comments
Post a Comment