മാത്യു ടി. തോമസ് രാജിവച്ചു: കൃഷ്ണന്‍ കുട്ടി നാളെ മന്ത്രിയായി അധികാരമേല്‍ക്കും

കേരളം (www.evisionnews.co): ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. ക്ലിഫ് ഹൗസില്‍ ഭാര്യയുടെ ഒപ്പം എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ മാത്യു ടി തോമസ് രാജി സമര്‍പ്പിച്ചത്. ജെ.ഡി.എസ് ദേശീയ നേതൃത്വം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാത്യു ടി തോമസ് രാജി സമര്‍പ്പിച്ചത്. മാത്യു ടി തോമസ് രാജിവെച്ചതോടെ നാളെ ചിറ്റൂര്‍ എം.എല്‍.എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് നിലവിലെ തീരുമാനം.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണന്‍ കുട്ടി മന്ത്രിപദത്തിലേക്ക് എത്തുന്നതെന്നും ജനതാദള്‍ നേരത്തെ അറിയിച്ചിരുന്നു. തന്നെ മന്ത്രിയാക്കിയ കേന്ദ്ര നേതൃത്വത്തോട് നന്ദിയുണ്ടെന്ന് കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ക്കായി നിലകൊള്ളും. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?