ബിജെപി നേതാവിനെതിരെ പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണി; പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

പനാജി: (www.kvartha.com 05.11.2018) ബിജെപി നേതാവിനെതിരെ പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയ ഷെട്കാറിന്റെ ആരോപണം. ഇതുസംബന്ധിച്ച ഇവരുടെ പരാതിയില്‍ പനാജി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിജെപി സ്ഥാനാര്‍ഥി സുഭാഷ് ശിരോദ്കറിനെതിരെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നാണു ഭീഷണി. ശിരോദ്കറിന്റെ മണ്ഡലത്തില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.

Goa Congress Worker Alleges Gang-molest Threat From BJP Leader's Supporters, Goa, News, Politics, Molestation, Congress, BJP, Phone call, Crime, Criminal Case, Threatened, Police, Complaint, National.

ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചാണു ഭീഷണി മുഴക്കിയതെന്നു ദിയ മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നതിന് ഏതു തരംതാഴ്ന്ന രീതിയും സ്വീകരിക്കാനുള്ള അവസ്ഥയിലേക്കു ശിരോദ്കറിന്റെ അനുയായികള്‍ മാറിയതായും ദിയ ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സുഭാഷ് ശിരോദ്കര്‍ കഴിഞ്ഞ മാസമാണു രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Goa Congress Worker Alleges Gang-molest Threat From BJP Leader's Supporters, Goa, News, Politics, Molestation, Congress, BJP, Phone call, Crime, Criminal Case, Threatened, Police, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?