സ്‌കൂളുകള്‍ ഹൈടെക് ആകുന്നു, 'സപ്പോസ് ദിസ് ഈസ് എ ടെസ്റ്റ് ട്യൂബ് 'എന്ന് 'ചോക്ക് 'കാണിച്ച് സ്‌കൂളില്‍ പഠിപ്പിയ്ക്കുന്ന കാലം ഇനി ഓര്‍മ്മച്ചിത്രം

ഹരിപ്പാട്:(www.kvartha.com 06/11/2018) 'സപ്പോസ് ദിസ് ഈസ് എ ടെസ്റ്റ്  ട്യൂബ് 'എന്ന് 'ചോക്ക് 'കാണിച്ച് സ്‌കൂളില്‍ പഠിപ്പിയ്ക്കുന്ന കാലം ഇനി ഓര്‍മ്മച്ചിത്രം. സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ, പാലക്കാട്,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അന്‍പത് ലക്ഷം രൂപാ വീതം ചെലവില്‍ സ്ഥാപിയ്ക്കുന്ന ഐഡിയല്‍ ലാബുകളില്‍ ഉള്‍പ്പെട്ട ആലപ്പുഴ ജില്ലയിലെ ഐഡിയല്‍ ലാബ് ഹരിപ്പാട് ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനത്തിന് തയ്യാറായി.

പ്രോട്ടോടൈപ്പുകളും ത്രിമാന രൂപങ്ങളും നിര്‍മ്മിക്കാന്‍ 3 ഡി പ്രിന്ററും ശാസ്ത്ര സാങ്കേതിക വിദ്യകളെ നല്ലരീതിയില്‍ പ്രദര്‍ശിപ്പിക്കാനും വിശകലനം ചെയ്യാനും കഴിയുന്ന ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്രൊജക്ഷനും സോളാര്‍ കുക്കറും ശബ്ദവീചികളും തരംഗാവര്‍ത്തിയും അളക്കുന്നതിനായി സോണോമീറ്ററും ആകാശവിസ്മയങ്ങളെ നേരില്‍ കണ്ട് മനസ്സിലാക്കുവാന്‍ റിഫ്‌ലക്ടര്‍ ടെലിസ്‌കോപ്പും മറ്റ് ഉപകരണങ്ങളും മികച്ച ഇരിപ്പിടങ്ങളും തുടങ്ങി ആധുനിക സജ്ജീകരണങ്ങള്‍ എല്ലാം ഇണങ്ങിയതാണ് ഫിസിക്‌സ് ലാബ്. ഏറ്റവും മികച്ചയിനം രാസപദാര്‍ത്ഥങ്ങളും മികച്ചയിനം ടെസ്റ്റ് ട്യൂബും കോണിക്കല്‍ ഫ്‌ലാസ്‌കും പിപ്പറ്റും ബ്യൂററ്റും ഗ്യാസ് ബര്‍ണറും വാഷ് ബേസിനുകളും ഒക്കെ അടങ്ങിയതാണ് കെമിസ്ട്രി ലാബ്.

News, Kerala, Inauguration, Students,Schools are Hi-Tech


മികച്ചയിനം സസ്യങ്ങളുടേയും സൂക്ഷമജീവികളുടേയും കോശഘടനയെപ്പറ്റി മനസ്സിലാക്കി പഠിയ്ക്കുവാന്‍ ആവശ്യമായ സ്ലൈഡുകളും സ്‌പെസിമനുകളും ആധുനിക മൈക്രോസ്‌കോപ്പുകളും അവയവങ്ങളുടേയും വിവിധ വ്യവസ്ഥകളുടെ മാതൃകകളും അടങ്ങിയതാണ് ബയോളജി ലാബ് അന്താരാഷ്ട്ര നിലവാരത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കി രൂപകല്‍പ്പന ചെയ്ത് സജ്ജീകരിച്ചതാണ് ഐഡിയല്‍ ലാബ്. രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ മേല്‍നോട്ടത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള (സില്‍ക്ക്) ആണ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയത്.

ഹരിപ്പാട് ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐഡിയല്‍ ലാബ് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. ഐഡിയല്‍ ലാബിന്റെ ഉദ്ഘാടനം7ന്ഉച്ചക്ക് 2ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയും യുവ ശാസ്ത്രജ്ഞനുമായ ആദിത്യചന്ദ്രപ്രശാന്തിനെ വിദ്യാഭ്യാസ മന്ത്രി ചടങ്ങില്‍ ആദരിക്കും. ഹയര്‍സെക്കണ്ടറി വിഭാഗത്തിനു വേണ്ടി നിര്‍മ്മിച്ചിട്ടുളള കെട്ടിട സമുച്ചയം വിദ്യാഭ്യാസമന്ത്രി നാടിനു സമര്‍പ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Students,Schools are Hi-Tech


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?