സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടെന്നായിരുന്നു ആ ആക്രമണം; അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയെ സിംഹം കടിച്ചുകുടഞ്ഞു

മോസ്‌കോ: (www.kvartha.com 01.11.2018) സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടെന്നായിരുന്നു ആ ആക്രമണം. അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയെ സിംഹം കടിച്ചുകീറുന്ന കാഴ്ച ഏവരേയും നടുക്കി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നടന്ന സര്‍ക്കസ് പ്രകടനത്തിനിടയിലായിരുന്നു സംഭവം . കുട്ടികള്‍ക്ക് വേണ്ടിയാണ് സര്‍ക്കസ് ഷോ സംഘടിപ്പിച്ചത്. ഷോ നടക്കുന്നതിനിടയില്‍ സിംഹം കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

Lion attack at Russian circus leaves 4-year-old in intensive care: 'There is a bite on her face that goes from ear to chin', Mosco, News, Crime, Criminal Case, hospital, Treatment, Video, Social Network, Russia, World

കാണികള്‍ക്ക് മുന്നില്‍ വന്‍ സുരക്ഷാ വലയം ഉണ്ടായിരുന്നെങ്കിലും സിംഹത്തിനൊപ്പം പരിശീലകര്‍ ഉടനീളം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് നിയന്ത്രണം വിട്ട് പാഞ്ഞ സിംഹത്തെ പിടിക്കാന്‍ അവര്‍ക്കായില്ല. പാഞ്ഞടുത്ത സിംഹം കുട്ടിയെ വലിച്ച് റിങ്ങിലേക്കിടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ചെവിക്കും നെഞ്ചിനുമാണ് കൂടുതലും പരിക്കുള്ളത്.

Lion attack at Russian circus leaves 4-year-old in intensive care: 'There is a bite on her face that goes from ear to chin', Mosco, News, Crime, Criminal Case, hospital, Treatment, Video, Social Network, Russia, World

നാലുവയസുകാരിയായ സേനിയക്കാണ് പരിക്കേറ്റത്. കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ക്രാസ്‌നോദറിലെ സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്.

Lion attack at Russian circus leaves 4-year-old in intensive care: 'There is a bite on her face that goes from ear to chin', Mosco, News, Crime, Criminal Case, hospital, Treatment, Video, Social Network, Russia, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lion attack at Russian circus leaves 4-year-old in intensive care: 'There is a bite on her face that goes from ear to chin', Mosco, News, Crime, Criminal Case, hospital, Treatment, Video, Social Network, Russia, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?