ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി ശബരിമല കേസില്‍ നിന്നും ആര്യാമ സുന്ദരം പിന്‍മാറി; പിന്നില്‍ പ്രമുഖ സംഘടനയെന്ന് പത്മകുമാര്‍

തിരുവനന്തപുരം: (www.kvartha.com 12.11.2018) ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി ശബരിമല കേസില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്‍മാറി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് ആര്യാമ സുന്ദരം വ്യക്തമാക്കി.

സമാനമായ മറ്റൊരു കേസില്‍ എന്‍ എസ് എസിനു വേണ്ടി നേരത്തെ ഹാജരായതിനാല്‍ ഇപ്പോഴത്തെ കേസില്‍ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരത്തിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായാണ് വിവരം.

Senior advocate Aryama Sundaram step backed from Sabarimala case, Thiruvananthapuram, News, Religion, Sabarimala Temple, Women, Supreme Court of India, Controversy, Trending, Criticism, Kerala

ശബരിമലക്കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്‌വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോര്‍ഡ് നീങ്ങിയത്.

കേസില്‍ നിന്നും രണ്ടാമത്തെ അഭിഭാഷകനും പിന്മാറിയതോടെ ദേവസ്വം ബോര്‍ഡിന് ഇനി മറ്റൊരാളെ കണ്ടെത്തേണ്ടി വരും. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ ചൊവ്വാഴ്ച മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പറ്റിയ ഒരാളെ കണ്ടെത്തുക ബോര്‍ഡിന് മുന്നില്‍ വലിയ വെല്ലുവിളിയാകും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നായിരിക്കും ചൊവ്വാഴ്ച കോടതി പരിഗണിക്കുകയെന്നാണ് നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

അതേസമയം ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്‍മാറിയതിനു പിന്നില്‍ പ്രമുഖ സംഘടനയെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആരോപിച്ചു. ആര് തടഞ്ഞാലും ബോര്‍ഡിനു വേണ്ടി വാദിക്കാന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പുനഃപരിശോധന ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior advocate Aryama Sundaram step backed from Sabarimala case, Thiruvananthapuram, News, Religion, Sabarimala Temple, Women, Supreme Court of India, Controversy, Trending, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?