കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ അടുത്തയാഴ്ച
തിരുവനന്തപുരം: (www.kvartha.com 24.11.2018) ജനതാദള്‍(എസ് )നേതാവും ചിറ്റൂര്‍ എം.എല്‍. എയുമായ കെ.കൃഷ്ണന്‍കുട്ടി അടുത്തയാഴ്ച തന്നെ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ പാര്‍ട്ടിയോഗത്തിന് ശേഷം കോഴിക്കോട്ടെത്തിയ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക പരിപാടികള്‍ക്കായി മുഖ്യമന്ത്രിയും കോഴിക്കോട്ടാണ് ഉള്ളത്.
മന്ത്രിസഭയിലേക്കുള്ള ജനതാദള്‍ പ്രതിനിധിയായി കെ.കൃഷ്ണന്‍കുട്ടിയെ തീരുമാനിച്ചുകൊണ്ടുള്ള ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്. ഡി. ദേവഗൗഡയുടെ കത്ത് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കി. അതേ സമയം ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസ് തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെകണ്ട് രാജി സമര്‍പ്പിക്കും.
കെ.കൃഷ്ണന്‍കുട്ടി എന്ന് സത്യപ്രതിജ്ഞചെയ്യണം എന്ന കാര്യം ഇടതുമുന്നണിയോഗത്തിലാണ് തീരുമാനിക്കുക. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ഞായറാഴ്ച കാസര്‍കോട് എത്തുന്നുണ്ട്.
അനൗപചാരിക കൂടിയാലോചനകള്‍ക്കുള്ള വേദിയായി കാസര്‍കോട് മാറും. തിങ്കളാഴ്ച മാത്യു.ടി.തോമസ് രാജിവച്ചാലുടന്‍ ചൊവ്വാഴ്ച തന്നെ കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നടന്നുകൂടായ്കയുമില്ല. ഇടതുമുന്നണി യോഗം തിങ്കളാഴ്ച തന്നെ കൂടുമെന്നാണറിയുന്നത്.
മാത്യു.ടി.തോമസ് മന്ത്രിയായി രണ്ടര വര്‍ഷം കഴിഞ്ഞശേഷം സ്ഥാനം കൃഷ്ണന്‍കുട്ടിക്ക് ഒഴിഞ്ഞുകൊടുക്കാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തോടടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം മാത്യു. ടി.തോമസ് നിഷേധിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala cabinet to undergo reshuffle, JDS to change minister, Thiruvananthapuram, News, Politics, Cabinet, Chief Minister, Meeting, Kerala.

Powered by Info News For You

Comments
Post a Comment