ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

പുണെ: (www.kvartha.com 13.11.2018) ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. പൂണെയിലെ ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ആധ്യാപകന്റെ ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

അധ്യാപകന്‍ മുഖത്ത് പ്രഹരിച്ചതിനെ തുടര്‍ന്ന് ഞെരമ്പുകള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നുപോയതായി രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Class VI Student Suffers Facial Paralysis After Teacher Bangs his Face On Bench For Not Doing Homework, Pune, News, Crime, Criminal Case, attack, Teacher, Complaint, Police, Case, hospital, Injured, Treatment, Suspension, National.

ഒക്ടോബര്‍ 15 നും 25 നും ഇടയിലാണ് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനമേറ്റത്. ദീപാവലി അവധിയ്ക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് മുഖത്തിന്റെ ഇടതുവശത്തെ രൂപമാറ്റം ശ്രദ്ധിച്ചത്.

ചോദിച്ചപ്പോള്‍ അധ്യാപകന്റെ മര്‍ദനമേറ്റതാണെന്ന് വിദ്യാര്‍ത്ഥി രക്ഷിതാക്കളോട് പറഞ്ഞു. ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിയച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ മുഖത്തിന് ഗുരുതരമായി പരിക്കേറ്റെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

മുഖം ബെഞ്ചില്‍ ഇടിച്ചുവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ സെക്ഷന്‍ 325 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Class VI Student Suffers Facial Paralysis After Teacher Bangs his Face On Bench For Not Doing Homework, Pune, News, Crime, Criminal Case, Attack, Teacher, Complaint, Police, Case, Hospital, Injured, Treatment, Suspension, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?