കുളിപ്പിക്കാന്‍ വെച്ച തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം; മരണപ്പെട്ടത് ഇരട്ടക്കുട്ടികളിലൊരാള്‍

കാസര്‍കോട്: (www.kasargodvartha.com 23.11.2018)  കുളിപ്പിക്കാന്‍ വെച്ച തിളച്ച വെള്ളത്തില്‍വീണ് പൊള്ളലേറ്റ് രണ്ടു വയസുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. ബന്തടുക്ക ചാമക്കൊച്ചിയിലെ ജോര്‍ജ്- നീതു ദമ്പതികളുടെ മകന്‍ സിറിയക് (രണ്ട്) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം.

കുളിപ്പിക്കാന്‍ വേണ്ടി തിളച്ച വെള്ളം കുളിമുറിയില്‍ വെച്ച് തണുത്ത വെള്ളമെടുക്കാന്‍ മാതാവ് പോയതായിരുന്നു. ഇതിനിടെയാണ് കുട്ടി അബദ്ധത്തില്‍ തിളച്ചവെള്ളത്തില്‍ വീണത്. അരക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം ആയുര്‍വേദ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതുരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാണ് മരിച്ച സിറിയക്. മറ്റേകുട്ടി അല്‍ഫോണ്‍സ് ജോര്‍ജ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. മറ്റു മക്കള്‍: അന്നേരി ജോര്‍ജ് (ആറ്), ഫ്രാന്‍സിസ് ജോര്‍ജ് (നാല്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, 2 year old burned to death
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?