എടിഎം കവര്‍ച്ച ശ്രമം, സുരക്ഷയ്ക്കായി പുതിയ നിര്‍ദ്ദേശങ്ങളുമായി പോലീസ്

കൊച്ചി:(www.kasargodvartha.com 10/11/2018) സംസ്ഥാനത്തു നടന്നുവരുന്ന എ ടി എം കവര്‍ച്ച ശ്രമങ്ങളുടെ പശ്ചാതലത്തില്‍ സുരക്ഷയ്ക്കായി പുതിയ നിര്‍ദ്ദേശങ്ങളുമായി കോട്ടയം ജില്ലാ പോലീസ്. ബാങ്കുകളുമായി സഹകരിച്ച് കവര്‍ച്ചതടയാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന. പോലീസ് ശ്രദ്ധ ലഭിക്കുന്ന പ്രധാന റോഡുകളിലെ എ.ടി.എമ്മുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കണമെന്ന തടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് പോലീസ് മുന്നോട്ടുവച്ചിട്ടുള്ളത്.

രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ ഉള്‍പ്രദേശങ്ങളിലെ എടിഎമ്മുകള്‍ അടച്ചിട്ട് പകരം പോലീസ് പട്രോളിങ്ങ് കൂടുതലുള്ള പ്രധാന നിരത്തുകളിലെ എടിഎമ്മുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ പോലീസിനു കൂടുതല്‍ ശ്രദ്ധിക്കുവാന്‍ കഴിയും. അതോടൊപ്പം സിസിടിവി കാമറകളും കേന്ദ്രീകൃത പരിശോധനയും ,മുഴുവന്‍ എടിഎമ്മുകളിലും സെന്‍സര്‍ അലര്‍ട്ട് സംവിധാനവും നടപ്പിലാക്കണമെന്നും ബാങ്ക് പ്രതിനിധികളെ പോലീസ് അറിയിച്ചു.

 News, Kochi, Kerala, Top-Headlines, Police,ATM robbery, police with new instructions for security


പോലീസിന്റെ നിര്‍ദേശങ്ങളോട് അനുകൂല പ്രതികരണമാണ് യോഗത്തില്‍ പങ്കെടുത്ത 37 ബാങ്കുകളുടെ പ്രതിനിധികളും അറിയിച്ചത്. പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കറാണ് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Police,ATM robbery, police with new instructions for security


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?