ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകളുമായി കോളേജ് തുറക്കുന്നു; കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും, മന്ത്രിമാരായ കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, പ്രൊഫ. സി രവീന്ദ്രനാഥ് സംബന്ധിക്കും
കാസര്‍കോട്: (www.kasargodvartha.com 22.11.2018) മലയോരമേഖലയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഈ മാസം 25ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രദേശവാസികളുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബഡ്ജറ്റിലാണ് കോളേജ, കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ഗവണ്‍മെന്റ് കോളേജുകളില്‍ ഒന്നാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതീക്ഷകള്‍ക്കാണ് കോളേജ് വഴിതുറക്കുന്നത്.
ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിച്ച കോളേജ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് അധീനതയിലുള്ള കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഇരുനില കെട്ടിടത്തിലാണ്. ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, എന്നീ മൂന്ന് ബിരുദ കോഴ്സുകളിലായി 103 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സയന്‍സ് ഉള്‍പ്പടെയുള്ള കൂടുതല്‍ ബിരുദ കോഴ്സുകള്‍ അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും.
കരിന്തളത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍എ നെല്ലിക്കുന്ന്, ജില്ലാകളക്ടര്‍ ഡോ ഡി സജിത്ത്ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. പി കരുണാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി സിബഷീര്‍, വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നഗരസഭ ചെയര്‍മാന്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, College, govt.college, Karinthalam, Kinanur Karinthalam Govt. college will be inaugurated by CM
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment