ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ കാസര്‍കോട് സ്വദേശി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

ദുബൈ: (www.kasargodvartha.com 27.11.2018) ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ കാസര്‍കോട് സ്വദേശിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയല്‍ മക്ലിക്കോട്ടെ കൂക്കള്‍ ചിണ്ടന്‍ നായര്‍- ചിറക്കര നാരായണിയമ്മ ദമ്പതികളുടെ മകന്‍ സി രഞ്ജിത്തിനെ (32)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ദുബൈ ലുലു വില്ലേജിലെ ഹോട്ടല്‍ ജീവനക്കാരനാണ്. നാലുമാസം മുമ്പാണ് അവധിക്കു ശേഷം വീണ്ടും ഗള്‍ഫിലേക്കെത്തിയത്. ഭാര്യ: സുമിത്ര. സഹോദരങ്ങള്‍: രജനി, രജിത. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Gulf, Hanged, Kasaragod native found dead hanged in Dubai
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?