തൃപ്തി ദേശായി വരുന്നതില്‍ മുന്നറിയിപ്പുമായി ബി ജെ പി നേതാവ്; അവരെ സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം; ഞങ്ങള്‍ അതിന് തുനിഞ്ഞാല്‍ കടന്നുപോകുമെന്നും ബി ജെ പി നേതാവ്

തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമലയിലേക്ക് തൃപ്തി ദേശായി വരുന്നതില്‍ മുന്നറിയിപ്പുമായി ബി ജെ പി നേതാവ്. അവരെ സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും മറിച്ച് ഞങ്ങള്‍ അതിന് തുനിഞ്ഞാല്‍ കടന്നുപോകുമെന്നും ബി ജെ പി നേതാവ് വി.വി.രാജേഷ് പറയുന്നു.

ഒരു കോടതിവിധിയുടെ ചുവട് പിടിച്ച് നവോഥാന നായകനാവാമെന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ ശബരിമലയിലെ പ്രശ്ങ്ങള്‍ പരിഹരിക്കാനാവില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. ശബരിമലയിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യപ്പെട്ട തൃപ്തി ദേശായിക്ക് അവര്‍ മനസിലാകുന്ന ഭാഷയില്‍ സര്‍ക്കാര്‍ മറുപടി കൊടുത്ത് കാര്യങ്ങള്‍ മനസിലാക്കിക്കണമെന്നും ഇനി ഞങ്ങള്‍ അതിനു തുനിഞ്ഞാല്‍ ചിലപ്പോള്‍ കടന്ന് പോകുമെന്നുമാണ് നേതാവിന്റെ മുന്നറിയിപ്പ്.

BJP leader warns Thripty Desais for Sabarimala journey, Thiruvananthapuram, News, BJP, Sabarimala Temple, Religion, Trending, Protection, Kerala

സന്നിധാനത്ത് പോലീസ് സാന്നിധ്യം കൂട്ടിയും അവിടെ ലോക്കപ്പ് തുറക്കുവാനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന് അറിയുന്നതെല്ലാം സര്‍ക്കാര്‍ ശക്തമാണ് എന്ന് കാട്ടാനുള്ള ചില ഗിമ്മിക്കുകള്‍ മാത്രമാണെന്നും വി.വി.രാജേഷ് ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP leader warns Thripty Desais for Sabarimala journey, Thiruvananthapuram, News, BJP, Sabarimala Temple, Religion, Trending, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?