ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശിയ്ക്ക് സസ്‌പെന്‍ഷന്‍

Image result for pk sasi

(www.evisionnews.co) ഡിവൈഎഫ്‌ഐ വനിത പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തും നല്‍കിയിരുന്നു. ഇതാണ് കടുത്ത നടപടികളിലേക്ക് പാര്‍ട്ടിയെ നയിച്ചത്.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും ഈ ശുപാര്‍ശ അംഗീകരിച്ചു. പരാതി വിഭാഗീയ നീക്കങ്ങള്‍ക്കായി ഉപയോഗിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.

നിയമസഭാംഗമായ നേതാവിനെതിരെ ഉയര്‍ന്ന സദാചാരവുമായി ബന്ധപ്പെട്ട പരാതിയില്‍ മതിയായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതു പാര്‍ട്ടി പ്രതിച്ഛായയ്ക്ക് അനിവാര്യമാണെന്നു കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്തില്‍ വിഎസ് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ വിഎസ് പി.കെ.ശശിയെയും തിരിച്ചു ശശി വിഎസിനെയും നേരത്തെ മുതല്‍ ഗൗനിക്കാറില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?