യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ക്രിക്കറ്റ് കളിക്കുന്നതിനിടെ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 05.11.2018) യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ക്രിക്കറ്റ് കളിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്തു. കീഴൂര്‍ പടിഞ്ഞാറിലെ ലത്വീഫിനെ (30)യാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് കളനാട് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് മേല്‍പറമ്പ് കൈനോത്ത് സ്വദേശി ഫിറോസിനെയും സുഹൃത്ത് മൊയ്തീന്‍ നാസറിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ലത്വീഫ്. കേസുമായി ബന്ധപ്പെട്ട് കീഴൂര്‍ സ്വദേശികളായ ഷാന്‍ എന്ന ഷാനവാസ് (28), അബു താഹിര്‍ (24) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നരഹത്യാശ്രമത്തിനാണ് സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. അക്രമത്തില്‍ ഫിറോസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തിരുന്നു. അറസ്റ്റിലായ ലത്വീഫ് 2018 മാര്‍ച്ച് 12ന് രാത്രി പൂഴികടത്ത് തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതുകൂടാതെ കാസര്‍കോട് സ്‌റ്റേഷനിലും ബേക്കല്‍ സ്‌റ്റേഷനിലും ലത്വീഫിനെതിരെ കേസ് നിലവിലുണ്ടെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Kizhur, Bekal, Assault, Attack, Kalanad, arrest, Assault case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?