പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രിക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി എസ് പി യതീഷ് ചന്ദ്ര

നിലയ്ക്കല്‍: (www.kvartha.com 21.11.2018) പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി നിലയ്ക്കലില്‍ സുരക് ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര. പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു എസ് പി യതീഷ് ചന്ദ്രയോട് കേന്ദ്രമന്ത്രി രാധാകൃഷ്ണന്റെ ചോദ്യം.

എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നുമായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി . ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ചോദിച്ച് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി.

Union minister Pon Radhakrishnan heads to Sabarimala, News, Pampa, Sabarimala Temple, Protesters, Minister, Police, KSRTC, Vehicles, Kerala.

മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ് പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസില്‍ പമ്പയിലെത്തി മല കയറാന്‍ തുടങ്ങി.

അതിനിടെ, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ നടപ്പാക്കലിനെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയുമെന്ന് കോടതി ചോദിച്ചു. അതേസമയം, ശബരിമലയിലെ മണ്ഡലകാല തീര്‍ഥാടനം അഞ്ചാം ദിവസത്തിലേക്കു കടന്നു.

പുലര്‍ച്ചെ മൂന്നു മണിയോടെ നട തുറന്ന സന്നിധാനത്ത് നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി കാര്യമായ തിരക്ക് ബുധനാഴ്ചയും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Union minister Pon Radhakrishnan heads to Sabarimala, News, Pampa, Sabarimala Temple, Protesters, Minister, Police, KSRTC, Vehicles, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?