പോലീസ് സ്‌റ്റേഷനില്‍ ഇനി കളി വേണ്ട സാറേ; ഉരുട്ടി കൊലയും ഗരുഡന്‍ തൂക്കലും ഇനി നടക്കില്ല; റിമോട്ട് സി സി ടി വി ക്യാമറകള്‍ റെഡി

തിരുവനന്തപുരം : (www.kvartha.com 03.11.2018) പോലീസ് സ്‌റ്റേഷനകത്ത് വെച്ച് കുറ്റവാളികളും അല്ലാത്തവരുമായവരെ നന്നായി പെരുമാറുന്ന സാറന്മാര്‍ക്ക് പണി നല്‍കാന്‍ റിമോട്ട്  സി സി ടി വി ക്യാമറകള്‍ റെഡി. പോലീസായാലും പൊതുജനമായാലും പോലീസ് സ്‌റ്റേഷനില്‍ വെച്ച് കളിക്കുന്നത് ഇനി മുതല്‍ സൂക്ഷിച്ചുവേണം.

പരാതിക്കാരെ വിരട്ടിയും ലോക്കപ്പില്‍ ഉരുട്ടിയും, പ്രതികളെ കുറ്റസമ്മതം നടത്തിക്കാന്‍ ചെയ്യുന്ന ഗരുഡന്‍ തൂക്കലുമൊന്നും ഇനി നടക്കില്ല. കുറ്റവാളികളോട് കലിപ്പ് തീര്‍ക്കുന്ന പോലീസുകാരും പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചെത്തി പ്രതികളെ ഇറക്കി കൊണ്ടുപോവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുമെല്ലാം ഇനി കുടുങ്ങും.

Police Custody Security, CCTV, Access Control & Cell Cameras, Thiruvananthapuram, News, Police, Police Station, Technology, Complaint, Accused, Kerala.

പോ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​കു​റ്റ​മ​റ്റ​താ​ക്കാ​ൻ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​മു​മ്പ് ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഇ​വ​യി​ൽ​ ​പ​ല​തും​ ​കാ​ല​പ്പ​ഴ​ക്ക​വും​ ​മ​റ്റ് ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റു​ക​ളും​ ​കാ​ര​ണം​ ​പ്ര​വ​ർ​ത്ത​ന​ ​ര​ഹി​ത​മാ​ണ്.​ പ​ഴ​യ​ ​ക്യാ​മ​റ​ക​ൾ​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​വ​ ​കൂ​ടി​ ​റി​മോ​ട്ട് ​മോ​ണി​ട്ട​റിം​ഗ് ​സം​വി​ധാ​ന​വു​മാ​യി​ ​ബ​ന്ധി​പ്പി​ക്കും.

പോലീസ് സ്‌റ്റേഷനില്‍ കണ്ണടച്ചിരുന്ന ക്യാമറകള്‍ക്ക് പകരം ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് മോണിട്ടറിംഗ് സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഏറെ പേരുദോഷമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ആദ്യഘട്ട റിമോട്ട് മോണിട്ടറിംഗ് ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.

എറണാകുളം റൂറല്‍, സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്. പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ ജില്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ഇ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. ചില സാങ്കേതിക ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനും കമ്മിഷണറുടെയും ഡി.ജി.പിയുടെയും കണ്‍വെട്ടത്താകും.

റിമോട്ടിംഗ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഇവയാണ്;

*പോ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ത്തുക

*മേ​ധാ​വി​ക​ളു​ടെ​ ​നി​ര​ന്ത​ര​ ​ശ്ര​ദ്ധ​യി​ലൂ​ടെ​ ​സേ​നാം​ഗ​ങ്ങ​ളെ​ ​ജാ​ഗ​രൂ​ക​രാ​ക്കുക

*പോ​ലീ​സി​ന് ​പ്ര​വ​ർ​ത്ത​ന​ ​വൈ​ക​ല്യ​മു​ണ്ടാ​യാ​ൽ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഇ​ട​പെ​ട്ട് ​പേ​രു​ദോ​ഷം​ ​ഒ​ഴി​വാ​ക്കാം

*അ​ഴി​മ​തി​ക്കും​ ​കൃ​ത്യ​വി​ലോ​പ​ങ്ങ​ൾ​ക്കും​ ​അ​റു​തി​ ​വ​രു​ത്താം

*അ​കാ​ര​ണ​മാ​യ​ ​ക​സ്റ്റ​ഡി​ ,​മ​ർ​ദനം,​ ​മോ​ശ​മാ​യ​ ​പെ​രു​മാ​റ്റ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​ഒ​ഴി​വാ​കും

*പ​തി​ന​ഞ്ച് ​ദി​വ​സം​ ​വ​രെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തി​നാ​ൽ​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​തെ​ളി​വു​ക​ളാ​യി​ ​ഉ​പ​യോ​ഗി​ക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Custody Security, CCTV, Access Control & Cell Cameras, Thiruvananthapuram, News, Police, Police Station, Technology, Complaint, Accused, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?