സി.എൻ.ജി കാറുകളുടെ വിൽപനയിൽ കുതിപ്പ്, വാഗൺ ആർ ജനപ്രിയം


(www.evisionnews.co) പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ മാർക്കറ്റിൽ സി എൻ ജി കാറുകൾക്ക് പ്രിയം വർധിപ്പിക്കുന്നു. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസകാലയളവിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന ഏഴു ശതമാനം കൂടിയപ്പോൾ, സി എൻ ജി അധിഷ്ഠിത കാറുകളുടെ വിൽപന കൂടിയത് 52 ശതമാനമാണ്. മാരുതി, ഹ്യൂണ്ടായ് എന്നീ കമ്പനികളാണ് ഈ രംഗത്ത് നേട്ടം കൊയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ 55,000 സി എൻ ജി കാറുകളാണ് വിറ്റത്. വാഗൻ ആറിന്റെ സി എൻ ജി പതിപ്പിനാണ് കാർ വിപണിയിൽ കൂടുതൽ പ്രിയം. സി എൻ ജി കാറുകളുടെ ഉത്പാദനം കൂട്ടുമെന്ന് ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. ഇപ്പോൾ മാരുതിയുടെ എട്ട് മോഡലുകളാണ് സി എൻ ജിയിൽ പ്രവർത്തിക്കുന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനച്ചെലവിൽ 61 ശതമാനം കുറവാണ് സി എൻ ജി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?