ശബരിമലയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ വനിതാ കമ്മീഷന്‍ അപലപിച്ചു

പത്തനംതിട്ട: (www.kvartha.com 07.11.2018) ശബരിമലയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ കേരള വനിതാ കമ്മീഷന്‍ ശക്തമായി അപലപിച്ചു. സുപ്രീംകോടതി വിധി അനുസരിച്ച് ഏത് പ്രായപരിധിയില്‍പെട്ട സ്ത്രീകള്‍ക്കും വിശ്വാസാനുഷ്ഠാനത്തിന്റെ ഭാഗമായി മല ചവിട്ടുന്നതിന് തടസ്സമില്ലാതിരിക്കെ ആചാരപരമായി നിശ്ചയിക്കപ്പെട്ട പ്രായപരിധിയായ അമ്പത് വയസ്സിന് പുറത്തുള്ളവരെ പോലും ശബരിമലയില്‍ പ്രവേശിപ്പിക്കാതെ തടയുന്ന സമീപനം ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ എന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ചില വിഭാഗങ്ങള്‍ ഒഴികെ എല്ലാ വിഭാഗങ്ങളിലെയും മതസ്ഥാപനങ്ങളിലെ സജീവസാന്നിധ്യം സ്ത്രീകളാണ്. ഒരുപക്ഷേ ആരാധനാലയങ്ങളിലെ സംഖ്യാബലം സ്ത്രീകളുടേതാണ്. സ്ത്രീകള്‍ പോകാതിരുന്നാല്‍ ആരാധനാലയങ്ങള്‍ ശൂന്യമാകും. സത്യം ഇതാണെന്നിരിക്കെ അശാസ്ത്രീയമായ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകളെ വിലക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തെ അടക്കിഭരിക്കാനാഗ്രഹിക്കുന്ന ആണ്‍ബോധത്തിന്റെ ഭാഗമായി കാണണമെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ഇതിനുപുറമേ ശബരിമല ദര്‍ശനത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത അസുഖബാധിതരായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ത്രീകളുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനുള്ള ഹീന ശ്രമങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ആലുവായിലെ പൂക്കോട്ടുപടിയില്‍ ഒരു സഹോദരിക്കും അവരുടെ മരുമകള്‍ക്കും നേരെ നടന്ന വ്യാജപ്രചരണം. ശബരിമലയുടെ പേരില്‍ വിവിധ രീതിയില്‍ സ്ത്രീകളെ ആക്രമിക്കുന്ന പ്രവണത കൂടി വരികയാണ്. വിശ്വാസത്തിന്റെ പേരില്‍ പോലും സ്ത്രീകളെ ആക്രമണത്തിന്റെ ഇരകളാക്കി മാറ്റുന്ന വിധ്വംസകപ്രവണതകളെ സ്ത്രീകള്‍ തിരിച്ചറിയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുളള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Women, Trending, Sabarimala, Attack against Women in Sabarimala; Women's commission Condemned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?