പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അര്‍ബുധ രോഗിയായ വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി
ചെങ്ങന്നൂര്‍: (www.kvartha.com 08.11.2018) ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ അയല്‍വാസി മര്‍ദിച്ചതായി പരാതി. മുളക്കുഴ കോട്ട ഇട്ടിമണ്ണില്‍ വീട്ടില്‍ സുനിലിന്റെ ഭാര്യ ജിസ (40) യാണ് അയല്‍ വാസിയായ കൊച്ചുതുണ്ടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (27) വീട്ടില്‍ കയറി തന്നെ മര്‍ദിച്ചതായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ കോട്ട ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാരായ സുനിലും വിഷ്ണുവും പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കൈയ്യേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കാനായി സുനില്‍ പോയി. ഈ സമയം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങളും, പുറത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും അടിച്ചു തകര്‍ക്കുകയും അര്‍ബുദ രോഗിയായ ജിസയെ മര്‍ദിക്കുകയുമായിരുന്നു.
ജിസയുടെ 14 വയസ്സുള്ള മകളെയും ഇയാള്‍ മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിസ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. അക്രമണത്തിനിടയില്‍ പരിക്കേറ്റ വിഷ്ണു കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Neighbour attacked woman, News, Local-News, Police, Case, Complaint, attack, Crime, Criminal Case, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment