കേന്ദ്ര വിജ്ഞാപനം: പാളത്തൊപ്പി വെച്ച് ബിജെപിക്കാര്‍ നടത്തിയ സമരം നാടകമായിരുന്നുവെന്ന് തെളിഞ്ഞു; വയല്‍ക്കിളികള്‍ക്ക് ഇനി രക്ഷയില്ല; തെറ്റു തിരുത്തിയാല്‍ തിരികെ വരാമെന്ന് പി ജയരാജന്‍

കണ്ണൂര്‍: (www.kvartha.com 27.11.2018) കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചതോടെ പാളത്തൊപ്പി വെച്ച് ബിജെപിക്കാര്‍ നടത്തിയ സമരം നാടകമായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

വയല്‍ക്കിളികള്‍ക്ക് ഇനി രക്ഷയില്ലെന്നും തെറ്റു തിരുത്തിയാല്‍ തിരികെ വരാമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച ബിജെപി കീഴാറ്റൂരുകാരോട് മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.


Keywords: Kerala, Kannur, News, BJP, Strike, P Jayarajan, P Jayarajan on Vayalkili strike 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?