കെ എം ഷാജിക്ക് ആശ്വാസമായി ഉപാധികളോടെ സുപ്രീംകോടതി വിധി; എംഎല്‍എ ആയി തുടരാം, വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം
ന്യൂഡല്‍ഹി: (www.kvartha.com 27.11.2018) കെ എം ഷാജിക്ക് ആശ്വാസമായി ഉപാധികളോടെ സുപ്രീംകോടതി വിധി. അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ നടപടി സ്‌റ്റേ ചെയ്ത സുപ്രീംകോടതി വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല തുടങ്ങിയ ഉപാധികളും മുന്നോട്ടുവെച്ചു. മാത്രമല്ല, എംഎല്‍എ ആയി തുടരാം, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയുമാവാമെന്നും ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
മണ്ഡലത്തില്‍നിന്നുള്ള തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയതു ചോദ്യം ചെയ്ത് കെ.എം.ഷാജി നല്‍കിയ ഹര്‍ജി നവംബര്‍ 22നു പരാമര്‍ശിച്ചപ്പോള്‍, നിയമസഭാംഗമായി തുടരുന്നതിനും സഭാ നടപടികളില്‍ പങ്കെടുക്കുന്നതിനും തടസമില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും സുപ്രീംകോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പരാമര്‍ശം രേഖാമൂലം നല്‍കാനോ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനോ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല.
ഈ സാഹചര്യത്തില്‍, ഷാജിക്ക് ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സ്‌റ്റേ നീട്ടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഷാജി നിയമസഭാംഗമല്ലാതായെന്നാണു നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് വ്യക്തമാക്കിയത്. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണു ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SC stays Kerala HC order that disqualified KM Shaji, New Delhi, News, Politics, Trending, Supreme Court of India, MLA, Muslim-League, National.

Powered by Info News For You

Comments
Post a Comment