കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍, കൊട്ടാരക്കര സബ്‌ജയിലിലേക്ക് മാറ്റിയേക്കും


പത്തനംതിട്ട (www.evisionnews.co): ശബരിമലയിലെ സുരക്ഷ പരിഗണിച്ച് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. സുരേന്ദ്രന് പുറമെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കതിരെ പോലീസ് ചുമത്തിയത്. 

നേരത്തെ ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകള്‍ക്കും ശബരിമല നടതുറന്നപ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടിലും സുരേന്ദ്രന് പങ്കുണ്ട്. ഇരുതവണയും നടതുറന്നപ്പോള്‍ സുരേന്ദ്രന്‍ ശബരിമലയില്‍ ഉണ്ടായിരുന്നതായി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതി റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റാന്‍ പോലീസ് ആലോചിക്കുകയാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?