അദീപിന്റെ പി ജി ഡി ബി എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ല; ജലീലിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം: (www.kvartha.com 10.11.2018) അദീപിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെ മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധു അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നായിരുന്നു ജലീലിന്റെ വാദം.

അണ്ണാമലയില്‍ നിന്നും നേടിയ പി.ജി.ഡി.ബി.എക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എം.ബി.എ യോഗ്യത വേണ്ട പോസ്റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായത്.

Nepotism charges against KT Jaleel, CPM gives clean chit to Minister, Thiruvananthapuram, News, Politics, Education, University, Press meet, Allegation, Controversy, Trending, Kodiyeri Balakrishnan, Kerala

അതേസമയം, ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബി.ജെ.പിയെപ്പോലെ വര്‍ഗീയ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ മുസ്ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് തിരിയാന്‍ കാരണം. ജലീല്‍ കുറ്റം ചെയ്തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nepotism charges against KT Jaleel, CPM gives clean chit to Minister, Thiruvananthapuram, News, Politics, Education, University, Press meet, Allegation, Controversy, Trending, Kodiyeri Balakrishnan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?