ജ്വല്ലറി ഉടമയെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട കവര്‍ച്ചാ സംഘം കുടുങ്ങി; പിടിയിലായത് കേരള- കര്‍ണാടക പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായവര്‍

മംഗളൂരു: (www.kasargodvartha.com 14.11.2018) ജ്വല്ലറി ഉടമയെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു റൂറല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സിദ്ധ ഗൗഡയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡാണ് 11 അംഗം കവര്‍ച്ചാ സംഘത്തെ അറസ്റ്റു ചെയ്തത്. സംഘത്തില്‍ നിന്നും രണ്ട് കാറുകള്‍, മാരകായുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പണം എന്നിവ പിടിച്ചെടുത്തു.

ഷെയ്ഖ് മുഹമ്മദ് അന്‍സാര്‍ (34), റമീസ് (21), മുഹമ്മദ് തൗസീഫ് എന്ന തച്ചു (24), മുഹമ്മദ് തൗസീഫ് (25), ഉബൈദുല്ല (25), മുഹമ്മദ് അലി (25), അഹ് മദ് കബീര്‍ (30), അസ്‌ക്കര്‍ അലി (27), സാബിത്ത് (19), മുഹമ്മദ് സബാദ് (22), ആമിര്‍ അലി (19) എന്നിവരാണ് അറസ്റ്റിലായത്. ഒരു മാരുതി കാര്‍, ഒരു റിറ്റ്‌സ് കാര്‍, മാരകായുധങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, 3.66 ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.

അറസ്റ്റിലായവര്‍ കേരള- കര്‍ണാടക പോലീസ് സ്‌റ്റേഷനുകളില്‍ പോക്‌സോ, കവര്‍ച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രഥബീഡിയിലെ ജ്വല്ലറി ഉടമ സന്തോഷിനെയാണ് സംഘം കൊള്ളയടിക്കാന്‍ പദ്ധതിയിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Robbery, Crime, 11 arrested for conspiring to loot jewellery shop owner
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?