അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചപ്പാടങ്ങള്‍ പച്ചപ്പിലേക്ക്; കര്‍ഷകര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍
ഹരിപ്പാട്: (www.kvartha.com 27.11.2018) പ്രളയ ദുരന്തത്തിനും കാര്‍ഷിക കെടുതികള്‍ക്കും സാക്ഷ്യം വഹിച്ച കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും ആയിരക്കണക്കിനു വരുന്ന കര്‍ഷകര്‍ എല്ലാം മറന്ന് പുഞ്ചപ്പാടങ്ങളിലേക്ക്. വിതയിറക്കി 10 ദിവസം മുതല്‍ 30 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങള്‍ ഇതിനകം തന്നെ പച്ച പുതച്ചു . ഇനി വരുന്ന നാലു മാസം കര്‍ഷകരുടെ പ്രതീക്ഷയുടെ കാലമാണ്.
വിതയിറക്കിയ പാടശേഖരങ്ങളില്‍ ഉറവ ജലം വറ്റിക്കുന്നതിനും കള നാശിനികള്‍ തളിക്കുന്നതിനുമുള്ള തിരക്കിലാണ് കര്‍ഷകര്‍. എന്നാല്‍ മുന്‍ പ്രതീക്ഷയോടെ കൃഷിയിറക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പുഞ്ച കൃഷി സീസനെ അപേക്ഷിച്ച് ഇക്കുറി കൃഷി ഏറെ ചെല വേറിയതാണ്. പ്രളയം കഴിഞ്ഞതോടെ കൃഷിയിടങ്ങളില്‍ വന്‍തോതിലാണ് ചെളിയടിഞ്ഞത്.
പാടം കൃഷി യോഗ്യമാക്കുന്നതിന് ഏക്കറിന് പത്ത് തൊഴിലാളികളെ വരെ ഏര്‍പ്പെടുത്തിയ കര്‍ഷകരുമുണ്ട് അപ്പര്‍കുട്ടനാട്ടില്‍ . കൃഷി മുന്നൊരുക്ക വേളയില്‍ കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ കൃഷി ഉദ്യോഗസ്ഥരൊന്നും പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയോ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ കര്‍ഷകര്‍ ആവശ്യമുന്നയിച്ച് സമീപിച്ചിട്ടില്ലെന്നാണ് കൃഷി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
ഏക്കറിന് 40,000 രൂപ വരെ വിനിയോഗിക്കേണ്ടി വരുമെന്ന് കര്‍ഷകരും വ്യക്തമാക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ വീയപുരം കൃഷി ഭവന്‍ പരിധിയില്‍ പ്പെടുന്ന കട്ടക്കുഴി തേവേരി, 365 ഏക്കര്‍ വിസ്തീര്‍ണമുള്ള മുണ്ട് തോട് പോളത്തുരുത്ത് പാടശേഖരങ്ങളില്‍ വിത ഏകദേശം ഞാര്‍ പരുവത്തിലെത്തി കഴിഞ്ഞു. മുപ്പായിക്കേരി, പാമ്പനം വെള്ളക്കുഴി, ഇലവന്താനം പള്ളി വാതുക്കല്‍ , അച്ചനാരി കുട്ടങ്കേരി, വരുത്ത് പോച്ച, മടയനാരി, പ്രയാറ്റേരി, മണിയങ്കേരി തുടങ്ങിയ പാടശേഖരങ്ങളിലാകട്ടെ വിതയിറക്കിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
പ്രളയം വിതച്ച ദുരന്തത്തില്‍ നിന്നും മുക്തി നേടാത്ത കര്‍ഷകര്‍ പ്രതിസന്ധികള്‍ ഉള്ളിലൊതുക്കിയാണ് ഏറെ പ്രതീക്ഷ പുലര്‍ത്തി പുഞ്ചകൃഷി ഇറക്കിയിരിക്കുന്നത്. വള കീടനാശിനികള്‍ക്ക് ക്രമാതീതമായ വില വര്‍ധന അനുഭവപ്പെട്ടിരിക്കെ സബ്‌സിഡി നിരക്കില്‍ അവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Upper Kuttanadu lashes to green; The farmers are now the days of hope, Farmers, News, Local-News, Flood, Visit, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment