മുന്‍ മന്ത്രിയും പ്രശസ്ത നടനുമായ അംബരീഷ് അന്തരിച്ചു

ബംഗളൂരു: (www.kvartha.com 25.11.2018) മുന്‍ മന്ത്രിയും പ്രശസ്ത കന്നട നടനുമായ അംബരീഷ് (66) അന്തരിച്ചു. ഹൃദയാഘാതംമൂലമാണ് അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടി സുമലതയാണ് ഭാര്യ. മകന്‍: അഭിഷേക്

കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1972ല്‍ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം. പിന്നീട് സൂപ്പര്‍ ഹിറ്റുകളിലൂടെ കന്നഡ സിനിമയിലെയിലെ 'റിബല്‍ സ്റ്റാര്‍' എന്നറിയപ്പെടാന്‍ തുടങ്ങി.


സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ അംബരീഷ് എം എല്‍ എ, എം പി, കേന്ദ്ര-സംസ്ഥാന മന്ത്രിപദങ്ങള്‍ എന്നിവ അലങ്കരിച്ചു. കേന്ദ്രത്തില്‍ മന്‍മോഹന്‍ മന്ത്രിസഭയില്‍ വാര്‍ത്തവിതരണ പ്രക്ഷേപണ സഹമന്ത്രിയും കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഭവനമന്ത്രിയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Cinema, Politics, Death, Actor, Leader, Karnataka, Kannada actor and former union minister Ambareesh passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?