യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതിയെ പിടികൂടുന്നില്ലെന്ന് ബന്ധുക്കള്‍

കുമ്പള (www.evisionnews.co): യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും ഷിറിയ കുന്നില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് താമസക്കാരിയുമായ ഹുസൈന്‍ ഹാജിയുടെ മകന്‍ മുസമ്മിലിന്റെ ഭാര്യ ഫാത്തിമത്ത് ശബാനയെയാണ് കഴിഞ്ഞ ജൂലൈ പത്തിന് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കേസ്. 
 
സംഭവത്തില്‍ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച നിലയില്‍ യുവതിയെ കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് ഭര്‍ത്താവിനും പിതാവ് ഹുസൈന്‍ ഹാജിക്കും മാതാവ് ആയിഷക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നുവെന്നു പറയുന്നു.
 
അതിന് ശേഷം ഹുസൈന്‍ ഹാജിയെയും ആയിഷയെയും കുമ്പള പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നെന്നു യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവായ മുസമ്മിലിനെ പിടികൂടാനോ നടപടികള്‍ സ്വീകരിക്കാനോ പൊലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 2009 ഒക്ടോബര്‍ മാസത്തിലാണ് ഫാത്തിമത്ത് ശബാനയെ മുസമ്മില്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?