സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍; സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലയും, ശ്രീധരന്‍പിള്ളയും
തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് സര്‍വക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതി തയാറാക്കിയ കുറിപ്പ് യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു. വിവിധ കക്ഷികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, പി.സി.ജോര്‍ജ്, മുസ്ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. യോഗത്തിലെ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്ന സൂചനയാണിതെന്നു കരുതപ്പെടുന്നു.
അതേസമയം, സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സാവകാശഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കാനാകില്ല. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ അഭിപ്രായ പ്രകടനം തന്നെയാണ് നടത്തിയത്.
സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം വ്യക്തമായ കൂടിയാലോചനയ്ക്കുശേഷം മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ മുന്‍പ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിര്‍ണായക കൂടിക്കാഴ്ചയാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്നത്.
അതേസമയം സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും സംസാരിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുന്നതായി ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ശബരിമലയിലെ അസൗകര്യങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ വിശദീകരിച്ചു. പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങളില്ല. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വര്‍മ. ആചാരങ്ങളില്‍ വിട്ടുവീഴചയ്ക്കില്ല. ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ശശികുമാര വര്‍മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala All-Party Meeting on Sabarimala, Thiruvananthapuram, News, Religion, Sabarimala Temple, Chief Minister, Pinarayi vijayan, Ramesh Chennithala, Criticism, Trending, Kerala.
Powered by Info News For You

Comments
Post a Comment