മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുന്നു

മഞ്ചേശ്വരം: (www.kasargodvartha.com 05.11.2018) മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുന്നു. മണ്ണംകുഴിയിലെ അബ്ദുര്‍ റഹ് മാന്‍ ആണ് മകള്‍ റൈഹാന (20)യെ കാണാനില്ലെന്ന് കാണിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റൈഹാനയെ കാണാതായത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം മണ്ണംകുഴിയില്‍ ചിപ്‌സ് കട നടത്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇരുവരും ഒളിച്ചോടിയതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് കര്‍ണാടകയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Police, Missing, case, Investigation, Missing complaint; police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?