എല്‍ഡിഎഫ് അവിശ്വാസം പാസായി; യുഡിഎഫ് ചെയര്‍പേഴ്‌സണും പുറത്ത്; കോണ്‍ഗ്രസ് കൗണ്‍സിലറും എല്‍ഡിഎഫിനൊപ്പം നിന്നും
തൃക്കാക്കര: www.kvartha.com 27.11.2018) തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസായതോടെ യുഡിഎഫിന്റെ ചെയര്‍പേഴ്‌സണും പുറത്ത.് നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന യുഡിഎഫിലെ എം ടി ഓമനയാണ് അവിശ്വസത്തത്തിലൂടെ പുറത്തായത്. 43 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന്റെ 20 അംഗങ്ങളെ കൂടാതെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷീല ചാരുവും സ്വതന്ത്രനായ എം എം നാസറും അവിശ്വാസത്തെ അനുകൂലിച്ചു. ഇതോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം 22 വോട്ടിന് വിജയിച്ചു.
തിങ്കളാഴ്ച അവിശ്വാസത്തിലൂടെ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെ പുറത്താക്കിയിരുന്നു. തൃക്കാക്കര നഗരസഭയില്‍ വികസനത്തുടര്‍ച്ചയുണ്ടാകാനും ഭരണപ്രതിസന്ധി മറികടക്കാനുമാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും ക്ഷേമകാര്യസമിതി ചെയര്‍മാനുമായ കെ ടി എല്‍ദോ പറഞ്ഞു. തൃക്കാക്കരയിലെ വികസനപ്രവര്‍ത്തനങ്ങളെല്ലാം എല്‍ഡിഎഫ് നടപ്പാക്കിയതാണെന്ന് മുനിസിപ്പല്‍ കണ്‍വീനര്‍ എം ഇ ഹസൈനാര്‍ പറഞ്ഞു. ജില്ല ആസ്ഥാനമെന്ന പ്രത്യേകത മനസ്സിലാക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന വിപ്പാണ് ഇവര്‍ക്ക് ജില്ലാനേതൃത്വം നല്‍കിയത്. ഷീല ചാരുവിന് വിപ്പ് ലഭിച്ചിട്ടില്ല. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാല്‍ അവര്‍ക്ക് വിപ്പ് നല്‍കാനായില്ല. സാബു ഫ്രാന്‍സിസ് എല്‍ഡിഎഫില്‍ നിന്ന് കാലുമാറിയാണ് യുഡിഎഫില്‍ ചേക്കേറിയത്. ആറുമാസമാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തിരുന്നത്.
Keywords: Kerala, UDF, LDF, Municipality, Election, News, no-confidence-motion: UDF Chairperson out

Powered by Info News For You

Comments
Post a Comment