സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍കരണത്തിന് തുടക്കമായി; മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
റിയാദ്: (www.kvartha.com 09.11.2018) സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍കരണത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്പോള്‍ മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍, വാച്ച്, കണ്ണട തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാച്ച്, ക്ലോക്ക്, ആഭരണങ്ങള്‍, കണ്ണട, കണ്ണ് പരിശോധനാ ഉപകരണങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ മൊത്തചില്ലറ കച്ചവടം, ഫ്രിഡ്ജ്, അവ്ന്‍, ടെലിഫോണ്‍ എന്നിവയുടെ മൊത്തക്കച്ചവടം, കൃഷിയന്ത്രങ്ങള്‍, പമ്പ് സെറ്റുകള്‍, ട്രാന്‍സ്‌ഫോമര്‍ എന്നിവയുടെ വ്യാപാരവും ഇലക്ട്രിക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടവും അറ്റകുറ്റപ്പണിയും ഇതില്‍ ഉള്‍പ്പെടും.
പന്ത്രണ്ട് മേഖലകളിലെ സ്വദേശിവല്‍കരണത്തിന് ജനുവരിയിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണത്തിലെ ആദ്യഘട്ടം സെപ്റ്റംബര്‍ പതിനൊന്നിനു പ്രാബല്യത്തില്‍ വന്നിരുന്നു.
കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫിസ് ഫര്‍ണിച്ചര്‍, ഗൃഹോപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലാണ് സ്വദേശിവല്‍കരണം നടപ്പാക്കിയത്. മൂന്നാം ഘട്ടം 2019 ജനുവരി ഏഴിന് തുടങ്ങും.
മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്ലേറ്റ് പലഹാര കടകള്‍ എന്നിവയിലാണ് ഈ ഘട്ടത്തില്‍ സൗദിവല്‍കരണം നടപ്പാക്കുന്നത്.
അതേസമയം സൗദിയിലെ സ്വദേശിവല്‍കരണം വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും തിരക്കേറിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ആദ്യഘട്ടത്തില്‍ സ്വദേശിവല്‍കരണം നടപ്പാക്കുക. പിന്നീട് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ സ്വദേശിവല്‍കരണം പദ്ധതിക്ക് തുടക്കം കുറിക്കാനാണു നീക്കം.
പിന്നീട് വിമാനത്താവളത്തിലൊട്ടുക്കും സൗദിവല്‍കരണം വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിമാനത്താവളത്തിലെ വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരും എച്ച് ആര്‍ വിഭാഗം മേധാവികളും പങ്കെടുത്തു. രാജ്യത്തെ തൊഴില്‍ മേഖലകളില്‍ വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവല്‍കരണ പദ്ധതികള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudization in 3 key sectors from Nov. 9, Riyadh, News, Saudi Arabia, Business, Technology, Malayalees, Gulf, World.

Powered by Info News For You

Comments
Post a Comment