നബിദിനാഘോഷ റാലികള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലാവരുത്: ജിഫ്രി തങ്ങള്‍

(www.evisionnews.co) നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന റാലികളും മറ്റും പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സമസ്ത എന്നും മുന്നിലാണെന്നും തങ്ങള്‍ പറഞ്ഞു.
Powered by Info News For You
Comments
Post a Comment