വില്ലേജ് ഓഫീസര്‍ ചമഞ്ഞെത്തിയ വിരുതന്‍ ഡോക്ടറുടെ പണവുമായി മുങ്ങി
പാലാ : (www.kvartha.com 03.11.2018) വില്ലേജ് ഓഫീസര്‍ ചമഞ്ഞെത്തിയ വിരുതന്‍ ആയുര്‍വേദ ഡോക്ടറുടെ പക്കല്‍ നിന്നും 1000 രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. പാല മൂന്നാനി കരുണ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ് ബാബുവിന്റെ പണമാണ് നഷ്ടമായത്. വില്ലേജ് ഓഫീസര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ വഴിയില്‍ കാര്‍ കേടായി കിടക്കുകയാണെന്നും കാറില്‍ വീട്ടുകാര്‍ ഉണ്ടെന്നും സൂചിപ്പിച്ച ശേഷം കാര്‍ നന്നാക്കാന്‍ അത്യാവശ്യമായി ആയിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ ഡോക്ടര്‍ വില്ലേജില്‍ കൊടുത്തിരുന്ന തോക്ക് ലൈസന്‍സിനുള്ള അപേക്ഷ കണ്ടിരുന്നുവെന്നും അപേക്ഷ കളക്ടറേറ്റില്‍ സമര്‍പ്പിച്ചതായും വിശ്വസിപ്പിച്ചു. ഇതോടെ യഥാര്‍ത്ഥ വില്ലേജ് ഓഫീസറാണ് എത്തിയത് എന്ന് കരുതി ഡോക്ടര്‍ പണം നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷമാണ് ഇയാള്‍ പണവുമായി കടന്നുകളഞ്ഞത്.
റോയി ജേക്കബ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ കൊടുത്ത ഫോണ്‍ നമ്പര്‍ (99 46 15 53 39) വിളിച്ചപ്പോള്‍ ട്രൂ കോളറില്‍ റിച്ചാര്‍ഡ് മത്തായി എന്നാണ് കണ്ടത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെയാണ് സതീഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Doctor has been tricked, hospital, Doctor, Cheating, Police, Complaint, Local-News, News, Kerala.
Keywords: Doctor has been tricked, hospital, Doctor, Cheating, Police, Complaint, Local-News, News, Kerala.
Powered by Info News For You

Comments
Post a Comment