ടൂറിസവുമായി ബന്ധപ്പെട്ട ബ്രോഷറുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരമൊരുക്കി നെസ്‌റ്റോര്‍ ട്രാവല്‍ ഇന്നോവേഷന്‍

കല്‍പ്പറ്റ: (www.kvartha.com 12.11.2018) ടൂറിസം രംഗത്ത് ഓണ്‍ലൈന്‍ സേവനമൊരുക്കി നെസ്‌റ്റോര്‍ ട്രാവല്‍ ഇന്നോവേഷന്‍ നെസ്‌റ്റോര്‍ ഓണ്‍ലൈന്‍ ഗ്ലോബല്‍ സ്‌റ്റോര്‍ വഴി ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബ്രോഷറുകള്‍ (പി.ഡി.എഫ്) ഡിജിറ്റലായി വാങ്ങാനുള്ള അവസരം ഒരുക്കുന്നു. ട്രാവല്‍ ടൂറിസം രംഗത്ത് ആദ്യമായാണ് ലോകത്തിലെ ടൂറിസ്റ്റുകള്‍ക്കായി ഇത്തരം ഒരവസരം ലഭ്യമാക്കുന്നത്. കല്‍പ്പറ്റ സ്വദേശി കെ. രാജേഷാണ് ഈ പുതിയ ഓണ്‍ലൈന്‍ സംരംഭത്തിന് പിന്നില്‍ .

റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, ഹോം സ്‌റ്റേകള്‍, റസ്‌റ്റോറന്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതില്‍ വിവരങ്ങള്‍ നല്‍കാം. നിലവില്‍ ബിസിനസ് ഏജന്‍സി എന്ന രീതിയില്‍ ധാരാളം ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സ്ഥാപനത്തിനെ കുറിച്ചറിയാന്‍ ബോഷര്‍ വാങ്ങിയ വ്യക്തിയെ നേരിട്ട് ബന്ധപ്പെടാനും, ബിസിനസ് നടത്താനും നേരിട്ടവസരം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
Nestor travel innovation, Business, Technology, Travel & Tourism, Website, Probe, News, Kerala

ഇന്ന് ഓരോ സ്ഥാപനത്തിനും പ്രത്യേകം വെബ്‌സൈറ്റുകള്‍ ഉണ്ടെങ്കിലും ഇവിടെ വിവരങ്ങള്‍ തേടിയത് ആരാണ് എന്ന് ഉടമ അറിയില്ല. എന്നാല്‍ നെസ്‌റ്റോര്‍ ഗ്ലോബല്‍ വഴി വിവരങ്ങള്‍ തിരക്കി ബ്രോഷര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് രാജേഷ് പറഞ്ഞു. .

ലോകത്തിലെ ഏത് കോണിലിരുന്നും നിങ്ങളുടെ കസ്റ്റമര്‍ക്ക് വിവരങ്ങള്‍ അറിയാനും നിങ്ങളുടെ ബ്രോഷറുകള്‍ സൗജന്യമായി നല്‍കാനും, അന്വേഷണം നടത്തിയ വ്യക്തിയുടെ വിവരങ്ങള്‍ അറിയാനും ഇതിലൂടെ സാധിക്കുന്നു. ഓരോ അന്വേഷണവും ലഭിക്കുന്നതിലൂടെ ടൂറിസം സേവനം മെച്ചപ്പെടുത്താന്‍ വലിയ ചിലവുകള്‍ ഇല്ലാതെ സാധിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9995451245 എന്ന വാട്‌സാപ്പ് കെയര്‍ നമ്പറില്‍ ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nestore travel innovation, Business, Technology, Travel & Tourism, Website, Probe, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?