കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ കുടുംബിനികളുടെ പങ്ക് നിര്‍ണായകം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: (www.kvartha.com 28.11.2018) പരമ്പരാഗതമായ കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതില്‍ കുടുംബിനികളുടെ പങ്ക് നിര്‍ണായകമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ന്നുവരുന്ന തലമുറയെ പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സഭാസ്‌നേഹത്തിലും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പത്തിലും മൂല്യബോധത്തിലും നിലനിര്‍ത്തി സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്താല്‍ മാത്രമേ ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറുവാന്‍ പുതുതലമുറ പ്രാപ്തരാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Mar Mathew Mulakattu says women is the power in house, Kottayam, News, Religion, Local-News, Inauguration, Family, Kerala.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാരിത്താസ് മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കരിങ്കുന്നം രണ്ടാം സ്ഥാനവും കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഫൊറോന തലത്തില്‍ ഇടയ്ക്കാട്, കൈപ്പുഴ, ചുങ്കം ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mar Mathew Mulakattu says women is the power in house, Kottayam, News, Religion, Local-News, Inauguration, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?