യുവാവിനെ കാണാതായതായി പരാതി: പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട് (www.evisionnews.co): ഇസ്തിരിക്കട നടത്തുന്ന യുവാവിനെ കാണാതായതായി ബന്ധുവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ഭാസ്‌കരനെ (39)യാണ് കാണാതായത്. മേല്‍പറമ്പില്‍ ഇസ്തിരിക്കട നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞു പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു രാജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Powered by Info News For You
Comments
Post a Comment