ഉറൂസ് നഗരിയില്‍ പര്‍ദ ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പോലീസ് മാതാവിനൊപ്പം വിട്ടു

കുമ്പള: (www.kasargodvartha.com 03.11.2018) ഉറൂസ് നഗരിയില്‍ പര്‍ദ ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. കുമ്പള ഉറൂസ് നഗരിയിലാണ് സംഭവം. കുമ്പള ബദര്‍ ജുമാമസ്ജിദിലെ സ്ത്രീകളെത്തുന്ന സ്ഥലത്തു വെച്ചാണ് പര്‍ദ ധരിച്ച കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. സംശയം തോന്നിയ യുവതികള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പുരുഷനാണെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കുമ്പള പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും മാതാവിനെ വിളിച്ചു വരുത്തി ഇവര്‍ക്കൊപ്പം വിട്ടയച്ചതായും കുമ്പള പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Police, Youth, Top-Headlines, Youth held from Uroos Ground
  < !- STAR T disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?